നിവേദനം നൽകി

Saturday 30 May 2026 12:24 AM IST
ലഹരി മുക്ത കോട്ടക്കലിനായി കോട്ടക്കൽ മണ്ഡലം ലഹരി നിർമാർജന സമിതി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിക്ക് നിവേദനം നൽകുന്നു.

കോട്ടക്കൽ: ലഹരിമുക്ത കോട്ടക്കലിനായി പിന്തുണ തേടി കോട്ടക്കൽ മണ്ഡലം ലഹരി നിർമാജന സമിതി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിക്ക് നിവേദനം നൽകി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജയകുമാർ ഉദ്ഘാടനം ചെയ്തു. എൽ.എൻ.സ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കുഞ്ഞിക്കോമു ആമുഖ പ്രഭാഷണം നടത്തി. വൈ.പ്രസിഡന്റ് ഉമ്മുകുൽസു, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ കെ.പി.അബ്ദുൽ കരീം,എ.പി.വഹീദ,​മെമ്പർമാരായ എ.പി.അസീസ്, അഷറഫ് രാങ്ങാട്ടൂർ തുടങ്ങിയവർ സംസാരിച്ചു.