തേഞ്ഞിപ്പലം: കേരള ഗാന്ധിദർശൻ സമിതി സംസ്ഥാന പ്രസിഡന്റ് വി.സി.കബീറിന്റെ നേതൃത്വത്തിൽ ഒക്ടോബർ രണ്ടിന് പയ്യന്നൂരിൽ നിന്നും യാത്ര തിരിച്ച ഗാന്ധി സ്മൃതിയാത്രയ്ക്ക് കാലി. യൂണിവേഴ്സിറ്റി ഗാന്ധി ചെയറിന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. സ്വീകരണ യോഗം ഗാന്ധി ചെയർ ചെയർമാൻ ആർ.എസ്.പണിക്കർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം എ.കെ.അബ്ദുറഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ഗാന്ധിദർശൻ ജില്ലാ കമ്മിറ്റിയുടെയും ഗാന്ധി ചെയറിന്റെയും പ്രതിനിധികളായ ബാവ നന്മണ്ട, സമീർ കംപ്രാൻ ,അജിത് മംഗലശ്ശേരി, റെൻജുദാസ് അരിയല്ലൂർ, ഷിഫാന, എം.ശിവരാമൻ നായർ ,കെ.കെ.കുമാരി, ആർ. ശ്രീലത എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |