പൊന്നാനി: പൊന്നാനിക്ക് ആവേശമായി സൈക്ലോത്തോൺ 21 സംഘടിപ്പിച്ചു. പൊന്നാനി ഹാർബറിൽ നിന്നാരംഭിച്ച സൈക്ലത്തോണിൽ 175 ഓളം റൈഡർമാർ പങ്കെടുത്തു. സി പി എം പൊന്നാനി ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി പൊന്നാനി സൈക്ലിംഗ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് 'സൈക്ലോത്തോൺ ' സംഘടിപ്പിച്ചത്. രാവിലെ പൊന്നാനി ഹാർബറിൽ നിന്ന് ആരംഭിച്ച സൈക്ലിങ് പാലപ്പെട്ടി വഴി സഞ്ചരിച്ച് ബിയ്യം പാർക്കിലാണ് സമാപിച്ചത്.സംസ്ഥാന തലത്തിലും ദേശീയ തലത്തിലും മികവ് തെളിയിച്ച 175 ഓളംസൈക്കിൾ റൈഡർമാർ പങ്കെടുത്തു.ഫൈസൽ (എറണാകുളം) ജനറൽ വിഭാഗത്തിലും, എയ്ഞ്ചൽ ( ആലപ്പുഴ) വനിത വിഭാഗത്തിലും, ഡിയോ (എറണാംകുളം) അണ്ടർ 16 വിഭാഗത്തിലും, സിയോ (ചാവക്കാട് ) വെറ്ററൻ വിഭാഗത്തിലും ജേതാക്കളായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |