പെരിന്തൽമണ്ണ: മക്കരപ്പറമ്പ് അങ്ങാടിയിൽ പ്രവർത്തിക്കുന്ന ഇടവഴിക്കൽ സ്റ്റോർ എന്ന സ്ഥാപനത്തിൽ നിന്നും 115 ലിറ്റർ നീല മണ്ണെണ്ണ, 60 കിലോ റേഷൻ കുത്തരി, 40 കിലോ റേഷൻ ഗോതമ്പ് എന്നിവ പെരിന്തൽമണ്ണ താലൂക്ക് സപ്ലൈ ഓഫീസർ സി.എസ്. ഉഷാകുമാരിയുടെ നേതൃത്വത്തിൽ പിടിച്ചെടുത്തു. സപ്ലൈ ഓഫീസർക്ക് ലഭിച്ച രഹസ്യ ഫോൺ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ റേഷനിംഗ് ഇൻസ്പെക്ടർമാർ ഉൾപ്പെട്ട സംഘം നടത്തിയ റെയ്ഡിലാണ് അനധികൃതമായി സൂക്ഷിച്ച റേഷൻ സാധനങ്ങൾ കണ്ടെത്തിയത്. പരിശോധനയിൽ റേഷനിംഗ് ഇൻസ്പെക്ടർമാരായ എസ്.സതീഷ്, വി. പുഷ്പ, എം.കെ. ഷിനി, ടി.എ. രജീഷ് കുമാർ, കെ.വി ശ്രീനാഥ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |