നിലമ്പൂർ: പഴയ വാഹനങ്ങൾക്ക് കരുത്ത് കുറഞ്ഞിട്ടില്ലെന്ന സന്ദേശവുമായി നാലു യുവാക്കളുടെ നേപ്പാൾ യാത്ര. 1998 മോഡൽ കോണ്ടസ്സ കാറിലാണ് യാത്ര. ഇന്നലെ ആരംഭിച്ച യാത്ര ഒരുമാസം കൊണ്ട് പൂർത്തിയാക്കാനാണ് ശ്രമം. മൊറയൂർ സ്വദേശി പി. ജാബിർ, മൂച്ചിക്കൽ സ്വദേശികളായ കെ.പി. നിയാസ്, കെ.പി.യൂനുസ്, എളയൂർ സ്വദേശി അമീൻ എന്നിവരാണ് മൊറയൂരിൽ നിന്നും യാത്ര തിരിച്ച് നിലമ്പൂർ വഴി പോയത്. ബാംഗ്ലൂരിലെത്തി അവിടെ നിന്നും പൂനെയിലേക്കും മുംബൈയിലേക്കും പോകും. തുടർന്നുള്ള യാത്ര രാജസ്ഥാനിലൂടെ കടന്ന് കാശ്മീർ വരെയെത്തും. മണാലിയിലൂടെയാണ് നേപ്പാളിലേക്ക് പോവുക. ഏകദേശം 13,000ഓളം കിലോമീറ്ററാണ് ഇവർക്ക് കടന്നുപോകാനുള്ളത്.
ജാബിറിന്റെ കോണ്ടസ കാറാണ് ഇവർ യാത്രയ്ക്ക് തിരഞ്ഞെടുത്തത്. വാഹനങ്ങളുടെ പഴക്കമല്ല, ഫിറ്റ്നസ്സാണ് വാഹനം പുറത്തിറക്കുന്നതിന് മാനദണ്ഡമാക്കേണ്ടതെന്നാണ് പഴയ വാഹനങ്ങളെ സ്നേഹിക്കുന്ന ജാബിറിന്റെ പക്ഷം. സേവ് വിന്റേജ് വെഹിക്കിൾ എന്ന സന്ദേശവും ഇവർ നൽകുന്നുണ്ട്.എല്ലാ സൗകര്യങ്ങളും തയ്യാറാക്കി റൂട്ട് മാപ്പ് വരെ വാഹനത്തിൽ വരച്ചു ചേർത്താണ് ഇവരുടെ യാത്ര.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |