താനൂർ: കോഴിക്കോട് നിന്നും പാണ്ടി മുറ്റം ഒഴൂർ വഴി മലപ്പുറത്തേക്കു സർവീസ് നടത്തിയിരുന്ന കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുന:രാരംഭിക്കണമെന്ന് സർവീസ് പെൻഷനേഴ്സ് യൂണിയൻ ഒഴൂർ യൂണിറ്റ് മുപ്പതാം വാർഷിക യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. താനൂർ പുത്തൻ തെരു ഒഴൂർ വൈലത്തൂർ വഴി മലപ്പുറം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് പുതിയ സർവീസ് അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ച് മന്ത്രി വി. അബ്ദുറഹ്മാന് നിവേദനവും നൽകി. യൂണിറ്റ് പ്രസിഡന്റ് ചന്ദ്രശേഖൻ അദ്ധ്യക്ഷതവഹിച്ചു. കെ. നാരായണൻകുട്ടി, പി. രവീന്ദ്രൻ, സോമകുമാരൻ, രമേശൻ പ്രസംഗിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |