മഞ്ചേരി: പയ്യനാട് സ്റ്റേഡിയത്തിൽ ഇനിയും ദേശിയഅന്തർ ദേശീയ മത്സരങ്ങൾ കൊണ്ടുവരാനുള്ള ചർച്ചകൾ പുരോഗമിക്കുന്നതായി മന്ത്രി വി.അബ്ദുറഹ്മാൻ. സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് മത്സരങ്ങളുടെ ഉദ്ഘാടനം പയ്യനാട് സ്റ്റേഡിയത്തിൽ നിർവഹിച്ച ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാണികളുടെ ഒഴുക്ക് ആവേശമുണ്ടാക്കുന്നതാണ് സീറ്റുകളുടെ എണ്ണം ഇനിയും കൂട്ടണമെന്നാണ് നിലവിലെ സാഹചര്യം സൂചിപ്പിക്കുന്നത്. ഇതിനാവശ്യമായ നടപടികൾക്ക് മുൻകൈയ്യെടുക്കുമെന്നും മന്ത്രി പറഞ്ഞു.
അഡ്വ: യു.എ ലത്തീഫ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.
"പ്ലാൻ ചെയ്തത് നടപ്പിലാക്കി"
മഞ്ചേരി: അറ്റാക്കിംഗ് ഗൈയിം തന്നെയായിരുന്നു തങ്ങൾ പ്ലാൻ ചെയ്തിരുന്നതെന്നും അത് തന്നെയാണ് നടപ്പിലാക്കിയതെന്നും കേരള ടീമിന്റെ പരിശീലകൻ ബിനോ ജോർജ്. കേരളം മികച്ച വിജയം നേടിയ ശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മിഡ്ഫീൽഡാണ് കേരളത്തിന്റെ ശക്തിയെന്നും പ്രതിരോധം ആവശ്യമായ സമയത്ത് പ്രയോഗിക്കാൻ തങ്ങൾ സജ്ജരാണെന്നും കോച്ച് പറഞ്ഞു.
ഇനിയുള്ള മത്സരങ്ങൾ ശക്തരായ ടീമുകളുമായാണെന്നും കുറവുകൾ പരിഹരിച്ചാണ് മുന്നോട്ട് പോവുന്നതെന്നും ജിജോ ജോസഫ് കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |