നിലമ്പൂർ: ഉപ്പട ചെമ്പൻ കൊല്ലി ശ്രീനാരായണ വിഘ്നേശ്വര ദേവി ക്ഷേത്രം എസ്.എൻ.ഡി.പി 1924-ാം നമ്പർ ശാഖയുടെ 14-ാമത് പ്രതിഷ്ഠാ വാർഷികാഘോഷം ക്ഷേത്രം തന്ത്രി ശിവഗിരി മഠം ധർമ്മതീർത്ഥ സ്വാമികളുടെ നേതൃത്വത്തിൽ നടത്തി. ധർമ്മതീർത്ഥ സ്വാമികളുടെ അനുഗ്രഹ പ്രഭാഷണം, ബാലജന യോഗം കുട്ടികളുടെ കലാപരിപാടിയും ഉണ്ടായിരുന്നു. സമാപന സമ്മേളനം നിലമ്പൂർ യൂണിയൻ സെക്രട്ടറി ഗിരിഷ് മേക്കാട്ട് ഉദ്ഘാടനം ചെയ്തു. മുൻ ശാഖാ പ്രസിഡന്റുമാർ, സെക്രട്ടറിമാർ ആദരിക്കുന്ന് ചടങ്ങ് യോഗം ബോർഡ് മെമ്പർ എൻ. സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. ബാലജന യോഗം കുട്ടികൾക്കുള്ള പഠനോപകരണ വിതരണം യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ഭാസുര വാസുദേവൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വനിതാ സംഘം വൈസ് പ്രസിഡന്റെ ഷില രവീന്ദ്രൻ, വിശ്വാനാഥൻ, നിത്യ പ്രകാശ് എന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടറി ടി.ജി രവീന്ദ്രൻ സ്വാഗതവും ശാഖാ വനിതാ സംഘം പ്രസിഡന്റ് ശാന്തമ്മ സരസ്സൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |