വളാഞ്ചേരി : ദേശീയപാത വട്ടപ്പാറ ഇറക്കത്തിൽ നിയന്ത്രണം വിട്ട ചരക്ക് ലോറി പ്രധാന വളവിലെ താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. മദ്ധ്യപ്രദേശ് സ്വദേശികളായ അഖിൽ, മുകേഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും വളാഞ്ചേരി നടക്കാവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ മുകേഷിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച പുലർച്ചെയായിരുന്നു അപകടം. മദ്ധ്യപ്രദേശിൽ നിന്നും എറണാംകുളത്തേക്ക് കോഴിത്തീറ്റയുമായി പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. വട്ടപ്പാറ പ്രധാന വളവിൽ സ്ഥാപിച്ച സുരക്ഷാ ഭിത്തിയിലും കമ്പിവേലിയിലും ഇടിച്ച് 30 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |