പെരിന്തൽമണ്ണ: ജൂൺ 24ന് രാവിലെ എട്ടിന് മാനത്തുമംഗലം ജുമാമസ്ജിദിന് മുൻപിലെ കടയുടെ കോമ്പൗണ്ടിൽ നിന്ന് മോഷ്ടിക്കപ്പെട്ട സൈക്കിൾ കണ്ടെത്തി. സംഭവത്തിൽ താഴെ പൂപ്പലത്ത് വാടകയ്ക്ക് താമസിക്കുന്ന കണ്ണൂർ കുറ്റിയാട്ടൂർ പുതിയപുരയിൽ കാദറിനെ (47) പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ പുലർച്ചെ പൊലീസ് പട്രോളിംഗിനിടെ ജൂബിലി റോഡിലെ ഗ്യാസ് ഏജൻസിക്ക് മുൻപിൽ താക്കോൽ കൂട്ടവുമായി
സംശയാസ്പദമായി നിൽക്കുന്നയാളെ ചോദ്യം ചെയ്തപ്പോഴാണ് സൈക്കിൾ മോഷണത്തിന്റെ ചുരുളഴിയുന്നത്. നഷ്ടപ്പെട്ട സൈക്കിൾ ഇയാൾ താമസിക്കുന്ന
വാടകവീടിന്റെ ഇടനാഴിയിൽ നിറുത്തിയിട്ട നിലയിൽ കണ്ടെത്തി. കൈയ്യിലുണ്ടായിരുന്ന താക്കോലുകൾ വിവിധ സ്ഥലങ്ങളിൽ നിന്ന് ബൈക്കുകളിൽ നിന്ന് ഊരിയെടുത്തതാണെന്നും ബൈക്കുകൾ എടുത്തിട്ടില്ലെന്നും കാദർ പറഞ്ഞു. ഇതോടെയാണ് സൈക്കിൾ എടുത്ത വിവരവും പുറത്തായത്. കക്കൂത്ത് സിൽവർ മൗണ്ട് സ്കൂളിന് സമീപം താമസിക്കുന്ന 14കാരന്റേതാണ് സൈക്കിൾ. എസ്.ഐ അലിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |