മലപ്പുറം: കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്ന മോദിസർക്കാരും സംസ്ഥാന പൊലീസിനെ ഉപയോഗിച്ച് വേട്ടയാടുന്ന പിണറായി സർക്കാരും പ്രതിപക്ഷ ശബ്ദങ്ങളെ അടിച്ചമർത്തുകയാണെന്ന് സി.എം.പി സംസ്ഥാന സെക്രട്ടറി കൃഷ്ണൻകോട്ടുമല പറഞ്ഞു. സി.എം.പി 36-ാം ജന്മവാർഷിക ദിനമായ ഇന്നലെ മലപ്പുറത്ത് സംഘടിപ്പിച്ച ജന്മദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ സെക്രട്ടറി വാസു കാരയിൽ അദ്ധ്യക്ഷത വഹിച്ചു.എൻ.വി. മോഹൻദാസ്, പി. അബ്ദുൾ ഗഫൂർ, ബഷീർ വലിയാട്ട്, അഷറഫ് തച്ചറപടിക്കൽ, രവീന്ദ്രൻ പുനത്തിൽ, സി.പി. ബേബി, എം.പി. ജയശ്രീ, കെ. ഗീത, വി.കെ. ബിന്ദു എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |