നിലമ്പൂർ : പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ അഞ്ചുപേർ അറസ്റ്റിൽ. കരുളായി പുള്ളിയിൽ സ്വദേശി വടക്കോട്ടിൽ ഹരീഷ് (28), സഹോദരൻ ഗിരീഷ്(25), വടപുറം സ്വദേശി ചെക്കരാട്ടിൽ അൽത്താഫ് അമീൻ(20), അമരമ്പലം തോട്ടേക്കാട് സ്വദേശി ഓട്ടുപ്പാറ ദിൽജിത്(22), എന്നിവരെയാണ് ഡിവൈ.എസ്.പി സാജു കെ. അബ്രഹാം, സി.ഐ പി.വിഷ്ണു എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. സംഭവസമയത്ത് പ്രായപൂർത്തിയാകാത്തയാളെ ജുവനൈൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ ഹാജരാക്കി. മറ്റു പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.എസ്.ഐ നവീൻ ഷാജ്, എ.എസ്.ഐ അൻവർ സാദത്ത്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ മുഹമ്മദാലി, ഷിജു, അഭിലാഷ് കൈപ്പിനി, കെ.ടി.ആഷിഫ് അലി, ജിയോ ജേക്കബ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |