മലപ്പുറം : കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ച് മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ജീവനക്കാർക്ക് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്നേഹക്കിറ്റും ഓണക്കോടിയും വിതരണം ചെയ്തു. ഡി.സി.സി പ്രസിഡന്റ് അഡ്വ. വി.എസ്. ജോയ് ഉദ്ഘാടനം ചെയ്തു. ജില്ലാ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷാജി പച്ചേരി അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ നൗഫൽ ബാബു, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ സക്കീർ പുല്ലാര, അജീഷ് എടാലത്ത്, ജില്ലാ യൂത്ത് കോൺഗ്രസ് ഭാരവാഹികളായ ജംഷീർ പാറയിൽ,അഷ്റഫ് കുഴിമണ്ണ, മുഹമ്മദ് പാറയിൽ, കെ.പി ഷറഫുദ്ധീൻ,ആസാദ് തമ്പാനങ്ങാടി,റാഷിദ് പൂക്കോട്ടൂർ,എം.കെ മുഹ്സിൻ,നാസർ കെ തെന്നല ,ഷൈജൽ മഞ്ചേരി ,അജ്മൽ വെളിയോട്,അനീഷ് കരുളായി,ഹാഷിം കരുളായി,മാനു നിലമ്പൂർ, രാഹുൽ ജി നാഥ്,ഷിബു പുത്തൻവീട്ടിൽ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |