മലപ്പുറം: മലയാള ദിനാഘോഷത്തിന്റെയും ഭരണഭാഷാവാരഘോഷത്തിന്റെയും ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെയും നേതൃത്വത്തിൽ നവംബർ മൂന്നിന് ഭാഷാ സമ്മേളനവും സെമിനാറും പരിശീലനവും സംഘടിപ്പിക്കും. ജില്ലാ ആസൂത്രണ സമിതി സമ്മേളന ഹാളിൽ ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന പരിപാടി ജില്ലാകളക്ടർ വി.ആർ.പ്രേംകുമാർ ഉദ്ഘാടനം ചെയ്യും. അഡീഷനൽ ജില്ലാ മജിസ്ട്രേറ്റ് എൻ.എം മെഹറലി അദ്ധ്യക്ഷനാകും. 'വെറുമൊരു ഭാഷയാണോ മാതൃഭാഷ' എന്ന വിഷയത്തിൽ കൽപ്പറ്റ നാരായണൻ മുഖ്യപ്രഭാഷണം നടത്തും. 'ഭരണഭാഷയിലെ ഐ.ടി സാദ്ധ്യതകൾ' എന്ന വിഷയത്തിൽ അസിസ്റ്റന്റ് എഡിറ്റർ ഐ.ആർ പ്രസാദ്, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ എ.പി.അബ്ദുറഹ്മാൻ ഹനീഫ് എന്നിവർ പരിശീലനം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |