പെരിന്തൽമണ്ണ: കോടതി സമുച്ചയത്തിലെ ബാർ അസോസിയേഷൻ ലൈബ്രറിയുടെയും പോക്സോ ഫാസ്റ്റ് ട്രാക്ക് കോടതികളെ ശിശു സൗഹൃദമാക്കുന്നതിന്റെയും കോടതി വളപ്പിലെ സൗന്ദര്യ വത്കരണത്തിന്റെയും ഉദ്ഘാടനം കേരള ഹൈക്കോടതി ജഡ്ജ് അനു ശിവരാമൻ നിർവഹിച്ചു.
ജില്ലാ ജഡ്ജ് മുരളികൃഷ്ണയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ അഡിഷണൽ ജില്ലാ ജഡ്ജ് അനിൽകുമാർ, സ്പെഷൽ ജഡ്ജ് ശുഹൈബ്, ബാർ അസോസിയേഷൻ പ്രസിഡന്റ് ജോസ് ജോർജ്, സി.ജെ.എം അഷ്റഫ്, ക്ലാർക്ക് അസോസിയേഷൻ പ്രസിഡന്റ് ശശിധരൻ, ബാർ അസോസിയേഷൻ സെക്രട്ടറി മുഹമ്മദ് സമീർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |