തിരൂരങ്ങാടി : നിയോജക മണ്ഡലത്തിലെ വിവിധ പാടശേഖരങ്ങളിലെ നെൽകർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ റവന്യൂ, കൃഷി, ജലസേചനം, തദ്ദേശസ്വയംഭരണം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരുൾപ്പെട്ട ജില്ലാതല സമിതി പ്രദേശങ്ങൾ സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കും. കെ.പി.എ. മജീദ് ജില്ലാ കളക്ടർ പ്രേംകുമാറുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. മണ്ഡലം തലത്തിൽ നടന്ന യോഗങ്ങൾക്ക് ശേഷമാണ് എം.എൽ.എ ജില്ലാ കളക്ടറെ കണ്ടത്.
റവന്യൂ വകുപ്പിൽ നിന്നും തഹസിൽദാർ, ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ, ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ എന്നിവരെയാണ് ജില്ലാതല സംഘത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.
എ.ഡി.എം. മെഹറലി, ഡിസാസ്റ്റർ മാനേജ്മെന്റ് ഡെപ്യൂട്ടി കളക്ടർ, പരപ്പനങ്ങാടി നഗരസഭ ചെയർമാൻ ഉസ്മാൻ അമ്മറമ്പത്ത്, തിരൂരങ്ങാടി നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ,
നന്നമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് പി.കെ. റൈഹാനത്ത്, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കുഞ്ഞി മൊയ്‌തീൻ എന്ന ബാപ്പുട്ടി, അസീസ് കൂളത്ത്, എ.കെ. മരക്കാരുട്ടി, ടി.കെ. നാസർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |