SignIn
Kerala Kaumudi Online
Thursday, 19 September 2024 2.16 AM IST

സംസ്ഥാന തദ്ദേശദിനാഘോഷത്തോടനുബന്ധിച്ച് കയാക്കിംഗ് ഫെസ്റ്റ്

Increase Font Size Decrease Font Size Print Page

kayaking

തൃത്താല: ചാലിശ്ശേരിയിൽ നടക്കുന്ന തദ്ദേശ ദിനാഘോഷത്തോട് അനുബന്ധിച്ച് കയാക്കിംഗ് ഫെസ്റ്റ് ഒരുക്കുന്നു. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലാണ് തൃത്താല വെള്ളിയാങ്കല്ല് പൈതൃക പാർക്കിന് സമീപം ഭാരതപ്പുഴയിൽ കയാക്കിംഗ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.

തദ്ദേശ ദിനാഘോഷം നടക്കുന്ന 18,19 തീയ്യതികളിലാണ് കയാക്കിംഗ് ഫെസ്റ്റ് ഒരുക്കുന്നത്. ദിനാഘോഷത്തിൽ പങ്കെടുക്കാനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തുന്ന പ്രതിനിധികൾക്കും പൊതുജനങ്ങൾക്കും വെള്ളിയാങ്കല്ലിലെത്തി കയാക്കിംഗ് ആസ്വദിക്കാം. വിദഗ്‌ദ്ധരായ പരിശീലകരുടെ സേവനം ഇതിനായി ഉണ്ടാവും. മന്ത്രി എം.ബി.രാജേഷിന്റെ താത്പര്യപ്രകാരം ഡി.ടി.പി.സി നേരത്തെയും വെള്ളിയാങ്കല്ലിൽ കയാക്കിംഗ് വിജയകരമായി സംഘടിപ്പിച്ചിട്ടുണ്ട്. ടൂറിസം വികസിപ്പിക്കുന്നതിലൂടെ ഭാരതപ്പുഴയിലെ മാലിന്യങ്ങൾ നീക്കം ചെയ്യുക, ജലാശയം സംരക്ഷിയ്ക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് വെള്ളിയാങ്കല്ലിൽ കയാക്കിംഗ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. വിവിധ ദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സാരഥികൾക്ക് ഈ സാദ്ധ്യതകൾ നേരിട്ട് കണ്ട് വിലയിരുത്താനുള്ള അവസരമാണ് ഫെസ്റ്റിലൂടെ ഒരുങ്ങുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PALAKKAD, KAYAKING
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.