പാലക്കാട്: ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വ്യത്യസ്ത സംഘടനകളായി പ്രവർത്തിച്ചിരുന്ന എഴുത്തച്ഛൻ സമുദായത്തിലെ എല്ലാ വിഭാഗങ്ങളും ചേർന്ന് ഒരു നേതൃത്വത്തിന് കീഴിൽ പ്രവർത്തിക്കാൻ തീരുമാനിച്ചു. പുതിയ ജില്ലാ ഭാരവാഹികളെയും തിരഞ്ഞെടുത്തു. അഖില കേരള എഴുത്തച്ഛൻ സമാജം ലയന സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.ആർ.സുരേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഇ.ആർ.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനായി. സംസ്ഥാന രക്ഷാധികാരി അഡ്വ.എം.എ.കൃഷ്ണനുണ്ണി, ജില്ലാ സെക്രട്ടറി വി.ശശീന്ദ്രൻ, ടി.കെ.ഗോപാലകൃഷ്ണൻ, പി.ചിന്നൻ എഴുത്തച്ഛൻ, ടി.ജി.ചന്ദ്രകുമാർ, ആർ. ഉണ്ണികൃഷ്ണൻ, ടി.ആർ.കണ്ണൻ, എൻ.ശശിധരൻ, ബാബു ചേറുംകോട് തുടങ്ങിയവർ സംസാരിച്ചു.
ജില്ലാ ഭാരവാഹികൾ: ഇ.ആർഉണ്ണികൃഷ്ണൻ (പ്രസിഡന്റ്), ശശീന്ദ്രൻ വി.ഏറാട്ട് (സെക്രട്ടറി), എം.സി.ഗോപാലകൃഷ്ണൻ (ഖജാൻജി).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |