ആലത്തൂർ: 'നിറ'യുടെ കൊയ്ത്ത് യന്ത്രങ്ങൾ രണ്ടാംവിള കൊയ്ത്തിനായി വയലുകളിലേക്കെത്തുന്നു. നിറ ഹരിതമിത്ര സൊസൈറ്റി മുഖേന ലൈഫ് ടൈം അംഗങ്ങൾക്ക് ചെയിൻ കൊയ്ത്തുയന്ത്രം മണിക്കൂറിന് 2100 രൂപ നിരക്കിലും ടയർ വണ്ടികൾ 1400 രൂപ നിരക്കിലും ലഭിക്കും. മറ്റുള്ളവർക്ക് യഥാക്രമം 2200,1450 രൂപയ്ക്കും യന്ത്രങ്ങൾ ലഭിക്കും.
സർക്കാർ അധീനതയിലുള്ള സ്ഥാപനങ്ങൾ, തദ്ദേശീയർ, അന്യസംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള 55 യന്ത്രങ്ങളാണ് ഇതിനായി ഉപയോഗിക്കുക.
അന്യസംസ്ഥാന കൊയ്ത്ത് യന്ത്രങ്ങൾ കൂടിയ നിരക്ക് വാടകയായി വാങ്ങുന്നത് തടയാനാണ് കെ.ഡി.പ്രസേനൻ എം.എൽ.എയുടെ മണ്ഡലം സമഗ്ര കാർഷിക വികസന പദ്ധതിയായ നിറയുടെ ഭാഗമായി കൊയ്ത്തിനൊരു കൈത്താങ്ങ് പദ്ധതി ആരംഭിച്ചത്. കഴിഞ്ഞ ഏഴുവർഷമായി കൊയ്ത്തു യന്ത്രങ്ങളുടെ നിരക്ക് പിടിച്ചു നിറുത്താൻ നിറയ്ക്ക് കഴിഞ്ഞു.
നിറ പദ്ധതിയിൽ നിരക്ക് പ്രഖ്യാപിക്കുന്നത് മൂലം അതനുസരിച്ച് കൊയ്ത്തു യന്ത്രങ്ങളുടെ വാടക നിരക്ക് കുറയ്ക്കാൻ അന്യസംസ്ഥാന ലോബി നിർബന്ധിതരാകും.
സ്വകാര്യ ഏജൻസികൾ ഭീമമായ വാടക ഈടാക്കുകയും ബാറ്റ, ചായ എന്നീ പേരുകളിൽ അധിക തുക കൂടി വാങ്ങുകയും ചെയ്യുന്ന സാഹചര്യത്തിൽ മികച്ച കൊയ്ത്തു യന്ത്രങ്ങൾ മിതമായ നിരക്കിൽ നിറയിലൂടെ കർഷകർക്ക് ലഭിക്കും. സമയം കൂട്ടി പറഞ്ഞ് കർഷകരെ ചൂഷണം ചെയ്യുന്ന പ്രവർത്തനത്തിനും തടയിടും.
സ്ഥിതി വിലയിരുത്തി
കെ.ഡി.പ്രസേനൻ എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ ചേർന്ന നിറ ഹരിതമിത്ര മണ്ഡലം കമ്മിറ്റി യോഗം നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തി. പ്രസിഡന്റ് മോഹൻദാസ് കല്ലയിൽ അദ്ധ്യക്ഷനായി. സെക്രട്ടറി പി.പ്രദോഷ് കുമാർ, സി.ഇ.ഒ ഫുവാദ് എന്നിവർ സംസാരിച്ചു.
യന്ത്രത്തിന് വിളിക്കാം
കിഴക്കഞ്ചേരി 1: 9961588496, കിഴക്കഞ്ചേരി 2: 8547130147, മംഗലംഡാം: 9349585680, വണ്ടാഴി: 9446639041, മുടപ്പല്ലൂർ: 9645132100, ചിറ്റിലഞ്ചേരി: 9447889253, മേലാർകോട്: 9447997172, കുനിശേരി: 9447477109, എരിമയൂർ: 9072886116, കാട്ടുശേരി: 9447624065, ആലത്തൂർ: 9605723771, മഞ്ഞളൂർ: 9946302715, തേങ്കുറിശി: 9847081561, ചിതലി: 9656780256, കുഴൽമന്ദം: 9847620458.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |