കൊല്ലങ്കോട്: മുതലമട പഞ്ചായത്തിലെ വികസന പദ്ധതികളുടെ വികസന സെമിനാർ കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. ചിന്നക്കുട്ടൻ ഉദ്ഘാടനം ചെയ്തു. ആക്റ്റിംഗ് പ്രസിഡന്റ് ജാസ്മിൻ ഷേയ്ക്ക് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി രാധ ആമുഖപ്രസംഗം നടത്തി. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് ചെയർപേഴ്സൺ ശാലിനി കറുപ്പേഷ് വികസനരേഖ പ്രകാശനം ചെയ്തു. പഞ്ചായത്ത് അംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു. ആക്റ്റിംഗ് വൈസ് പ്രസിഡന്റ് കെ.ജി.പ്രദീപ് കുമാർ ,ബേബി സുധ, അലൈ രാജ്, താജുദ്ദീൻ പഞ്ചായത്ത് അംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |