ചെർപ്പുളശ്ശേരി: ചളവറ പാലാട്ടുപടിയിൽ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പാടശേഖരത്തിൽ നെൽവയൽ തണ്ണീർത്തടസംരക്ഷണ നിയമം ലംഘിച്ച് നെൽവയൽ തരം മാറ്റി കെട്ടിടം നിർമ്മിക്കുന്നതായുള്ള പരാതിയെ തുടർന്ന് അഖിലേന്ത്യ കിസാൻ സഭ നേതാക്കൾ പാടശേഖരം സന്ദർശിച്ചു. കിസാൻ സഭ ജില്ലാ സെക്രട്ടറി പൊറ്റശ്ശേരി മണികണ്ഠൻ സ്ഥലത്ത് കൊടിനാട്ടി.
രണ്ട് വിള നെൽകൃഷി ഇറക്കുന്ന പാലാട്ടുപടിയിലെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പാടശേഖരത്തിലാണ് ഭൂമി തരം മാറ്റി കെട്ടിടം നിർമ്മിക്കുന്നത്. കോൺക്രീറ്റ് തൂണുകളുടെ നിർമ്മാണവും ആരംഭിച്ചിട്ടുണ്ട്.
സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ഒ.കെ.സെയ്തലവി, കെ.വി.ഗിരിഷ്, അബ്ദുൽ ഗഫൂർ, വി.പ്രഭാവതി, ടി.ജയൻ തുടങ്ങിയവരും ഒപ്പം ഉണ്ടായിരുന്നു.
നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം ലംഘിക്കുന്ന പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമെന്നും സ്ഥലം പൂർവ്വ സ്ഥിതിയിലാക്കണം സ്ഥല ഉടമക്കെതിരെയും ഇതിന് അനുമതി നൽകിയ ഉദ്യോഗസ്ഥർക്കെതിരെയും നിയമ നടപടികൾ സ്വീകരണം. ഇല്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകും.
പൊറ്റശ്ശേരി മണികണ്ഠൻ, കിസാൻ സഭ ജില്ലാ സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |