വടക്കഞ്ചേരി: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ വടക്കഞ്ചേരി സെന്റ് തോമസ് സുവിശേഷ സംഘത്തിന്റെ നേതൃത്വത്തിൽ നാളെ മുതൽ ത്രിദിന സുവിശേഷ കൺവെൻഷൻ നടത്തും. തേനിടുക്ക് സെന്റ് തോമസ് നഗറിൽ നടക്കുന്ന കൺവെൻഷന് ഡോ.യൂഹാനോൻ മാർ മിലിത്തോസ് തിരുമേനിയും ഡോ.യാക്കൂബ് മാർ ഐറേനിയോസ് തിരുമേനിയും കാർമ്മികത്വം വഹിക്കും.
നാളെ വൈകിട്ട് ആറിന് സന്ധ്യാ നമസ്കാരത്തോടെയാണ് കൺവെൻഷൻ തുടങ്ങുക. തുടർന്ന് ഡോ.യാക്കൂബ് മാർ ഐറേനിയോസ് മെത്രോപ്പോലീത്ത ഉദ്ഘാടനം ചെയ്യും. ഡോ.തോമസ് വർഗീസ് അരയിൽ പ്രസംഗം നടത്തും. ശനിയാഴ്ച ഫാ.ജോജി.കെ.ജോയി അടൂരും ഞായറാഴ്ച ഫാ.സുനിൽ മാത്യുവും നേതൃത്വം നൽകുമെന്ന് പ്രസിഡന്റ് ഫാ.കുര്യാച്ചൻ മാത്യു, സെക്രട്ടറി വർഗീസ് കുടിലിങ്കൽ, ട്രസ്റ്റി കെ.വി.വിൽസൺ എന്നിവരറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |