മുതലമട: അരിക്കൊമ്പനെ കൊണ്ടുവരുന്നതിനെതിരെ പറമ്പികുളത്ത് വിവിധ ഊരുകളിൽ നിന്നുള്ളവർ പുപ്പാറയിൽ വച്ച് പന്തം കൊളുത്തി പ്രതിഷേധിച്ചു. കുരിയാർ കുറ്റി, പൂപ്പാറ, എർത്ത് ഡാം, കടവ് തുടങ്ങിയ കോളനികളിലെ ആദിവാസികളാണ് കഴിഞ്ഞ ദിവസം രാത്രി പന്തം കൊളുത്തി പ്രകടനം നടത്തിയത്. ഊരിലെ മൂപ്പനായ മല്ലിയപ്പന്റെ നേതൃത്വത്തിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. നിലവിൽ പറമ്പികുളത്ത് വന്യജീവി ശല്യം രൂക്ഷമാണ്. അരിക്കൊമ്പൻ കൂടിവരുമ്പോൾ സ്ഥിതി മാറിമറിയും. തങ്ങളുടെ ജീവത സാഹചര്യവും സമധാനവും താളംതെറ്റും എന്ന് നാട്ടുകാർ പറയുന്നു.
കഴിഞ്ഞദിവസം ചേർന്ന സർവകക്ഷി യോഗത്തിൽ 11ന് ജനകീയ ഹർത്താലിന് രൂപം നൽകിയിരുന്നു. വിവിധ നിയമ ഉപദേശ നടപിടികൾ സ്വീകരിയ്ക്കാനുള്ള കമ്മിറ്റികൾക്ക് രൂപം കൊടുക്കുകയും ചെയ്തു. മുതലമടയിലും സമാന സാഹചര്യമുള്ള വിവിധ പഞ്ചായത്തുകളിലും ഇതിനോടകം തന്നെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ ജനകീയ പ്രതിഷേധ പരിപാടികൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. അരിക്കൊമ്പനെ കൊണ്ടുവരുന്ന കാര്യത്തിൽ എല്ലാവരും ഒത്തുചേർന്ന് എത് അറ്റം വരെയും പോകുമെന്നും നാട്ടുകാർ അറിയിച്ചു.
ഉപവാസം സംഘടിപ്പിച്ചു
എൽ.ഡി.എഫ് സർക്കാരിന്റെ കർഷകദ്രോഹ നടപടികളിൽ പ്രതഷേധിച്ച് സി.എം.പി ജനറൽ സെക്രട്ടറി സി.പി.ജോൺ പാലക്കാട് കോട്ടമൈതാനത്ത് അഞ്ചുവിളിക്കിനു സമീപം ഉപവാസ സമരം സംഘടിപ്പിച്ചു. സമരത്തിൽ സി.എം.പി അസിസ്റ്റന്റ് സെക്രട്ടറി സി.എൻ.വിജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.
ഉപവാസ സമരത്തിന്റെ ഉദ്ഘാടനം വി.കെ.ശ്രീകണ്ഠൻ എം.പി നിർവഹിച്ചു. വി.എസ്.വിജയരാഘവൻ മുഖ്യപ്രഭാഷണം നടത്തി. ഉപവാസസമരത്തിന്റെ സമാപനയോഗം വൈകീട്ട് അഞ്ചിന് ഷാഫി പറമ്പിൽ എം.എൽ.എ നിർവഹിച്ചു.
ചന്ദ്രൻ, രാജേന്ദ്രൻ, ബാലഗോപാൽ, സുരേഷ്ബാബു, വികാസ് ചക്രപാണി, സുധീഷ് കടന്നപ്പിള്ളി, ശിവരാജ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |