പാലക്കാട്: പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പിന്റെ പദ്ധതികൾ മന്ത്രി ഒ.ആർ.കേളുവിന്റെ നേതൃത്വത്തിൽ ജില്ലാതലത്തിൽ അവലോകനം ചെയ്യും. കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ 29ന് രാവിലെ 9.30നാണ് യോഗം. 26ന് വയനാട് തുടക്കമിട്ട് ആഗസ്റ്റ് 30ന് ഇടുക്കിയിലാണ് അവലോകന യോഗം അവസാനിക്കുക. രണ്ടാമത്തെ അവലോകനയോഗമാണ് പാലക്കാട് നടക്കുന്നത്. പട്ടികജാതിപട്ടികവർഗ മേഖലയിലെ അടിസ്ഥാന സൗകര്യ പ്രശ്നങ്ങൾ, അടിസ്ഥാന വിവരങ്ങൾ, ഭൂരഹിതർ, ഭവനരഹിതർ, മൊത്തം വകയിരുത്തൽ, ചെലവഴിക്കൽ, ജില്ലാതല വികസന സാധ്യതകൾ, പ്രശ്നങ്ങൾ എന്നിവ അവലോകനത്തിൽ ഉൾപ്പെടും. 2024 -25 വർഷത്തെ എസ്.സി.പി(സ്‌പെഷൽ കംപോണന്റ് പ്രോഗ്രാം) ടി.എസ്.പി.(ട്രൈബൽ സബ് പ്ലാൻ) വിനിയോഗം ത്രിതല പഞ്ചായത്തുകൾ, നഗരസഭകൾ തരംതിരിച്ച് യോഗത്തിൽ അവലോകനം ചെയ്യും.
എം.എൽ.എമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ല കളക്ടർ, ജില്ല പ്ലാനിംഗ് ഓഫീസർ, ജോയിന്റ് ഡയറക്ടർ എൽ.എസ്.ജി.ഡി, ജില്ലാ പട്ടികജാതിപട്ടികവർഗ്ഗ വികസന ഓഫീസർമാർ, ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസർ, ലൈഫ് മിഷൻ ജില്ലാ കോഓർഡിനേറ്റർ, റീജിയണൽ ഡയറക്ടർ, റീഡെപ്യൂട്ടി ഡയറക്ടർ തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |