മണ്ണാർക്കാട്: വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി എം.ഇ.എസ് കല്ലടി കോളേജിൽ വന്യജീവി ഫോട്ടോപ്രദർശനം നടത്തി. സൈലന്റ് വാലി ദേശീയോദ്യാനവും പാലക്കാട് നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയും സംയുക്തമായുള്ള ഫോട്ടോ പ്രദർശനം സൈലന്റ് വാലി വൈൽഡ് ലൈഫ് വാർഡൻ അരുൾ സെൽവൻ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ സി.രാജേഷ് അദ്ധ്യക്ഷനായി. ലതിക ആനോത്ത്, കെ.നസീമ, ഡപ്യൂട്ടി റേഞ്ച് ഓഫീസർ ബി.പി.സുനിൽകുമാർ എന്നിവർ സംസാരിച്ചു. നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയിലെ 12 വന്യജീവി ഫോട്ടോ ഗ്രാഫർമാരുടെ 200 ചിത്രങ്ങളും പ്രദർശനത്തിലുൾപ്പെടുത്തിയിരുന്നു. ഡിവിഷനിലെ ഈ വർഷത്തെ വന്യജീവി വാരാഘോഷത്തിനും സമാപനമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |