
കൊഴിഞ്ഞാമ്പാറ: നാഷണൽ ജനതാദൾ കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് കമ്മിറ്റിയോഗം സംസ്ഥാന പ്രസിഡന്റ് ജോൺ ജോൺ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എ.വിൻസെന്റ്, നിലാവർണീസ റാഫി, കമറുദ്ധീൻ അത്തിക്കോട്, അസുംന്താ മേരി, മുഹമ്മദ് റാഫി, മാർഗരറ്റ് അമ്മാൾ, മുഹമ്മദ് ഇബ്രാഹിം, ബവാനി എന്നിവർ പങ്കെടുത്തു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ദുർബലപ്പെടുത്തുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ യോഗം പ്രതിഷേധിച്ചു. തൊഴിലുറപ്പ് പദ്ധതിയെ ബാധിക്കുന്ന കേന്ദ്ര സർക്കാർ തീരുമാനങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധ സമരങ്ങൾക്ക് നേതൃത്വം നൽകാൻ യോഗം തീരുമാനിച്ചു. നാഷണൽ ജനതാദൾ കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് കമ്മിറ്റിയുടെ സംഘടനാ പ്രവർത്തനം, സമര പരിപാടികൾ എന്നിവ യോഗം ചർച്ച ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |