
ചിറ്റിലഞ്ചേരി: വണ്ടാഴി സിവിഎം ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന ചിറ്റിലഞ്ചേരി എം.എൻ.കെ.എം ഹയർസെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് സമാപന സമ്മേളനം കെ.ഡി.പ്രസേനൻ എം.എൽ.എ നിർവഹിച്ചു. വാർഡ് മെമ്പർ രാധാകൃഷ്ണൻ, എൻ.എസ്.എസ് പാലക്കാട് ക്ലസ്റ്റർ കൺവീനർ അരുൺകുമാർ, പ്രിൻസിപ്പൽ കെ.ബബിത, ഹെഡ് മിസ്ട്രസ് അനുപമ, പ്രോഗ്രാം ഓഫീസർ സുഷമ, അദ്ധ്യാപകരായ ആശാചന്ദ്രൻ, അനിത ജേക്കബ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ മികച്ച വളണ്ടിയേഴ്സിനെയും പ്രോഗ്രാം ഓഫീസറെയും ആദരിച്ചു. വളണ്ടിയർ ലേഡേഴ്സ് വിവേക് സ്വാഗതവും സ്വാതി നന്ദിയും പറഞ്ഞു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |