SignIn
Kerala Kaumudi Online
Saturday, 10 January 2026 6.04 AM IST

ഉൽപന്ന രുചി വൈവിധ്യങ്ങളുമായി ദേശീയസരസ് മേള

Increase Font Size Decrease Font Size Print Page
kudumbasree

പാലക്കാട്: ഉൽപന്ന രുചി വൈവിധ്യങ്ങളും കലാ സാംസ്‌കാരിക പരിപാടികളുമായി കുടുംബശ്രീ ദേശീയസരസ് മേള അരങ്ങേറുന്നതോടെ തൃത്താലയെ കാത്തിരിക്കുന്നത് ഇനി ഉത്സവ നാളുകൾ.
സരസ്‌മേളയോടനുബന്ധിച്ച് ഇക്കുറി വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഒരു ലക്ഷം ചതുരശ്ര അടിയിലാണ് ഉൽപന്ന പ്രദർശന വിപണന മേള. കേരളത്തിലെയും വിവിധ സംസ്ഥാനങ്ങളിലെയും ഗ്രാമീണ സംരംഭകർ തയ്യാറാക്കുന്ന ഉൽപന്നങ്ങളുടെ പ്രദർശനവും വിപണനവുമാണ് സരസ് മേളയുടെ മുഖ്യ ആകർഷണം. ഇതര സംസ്ഥാനങ്ങളിലെ സംരംഭകർ നിർമ്മിക്കുന്ന വൈവിധ്യങ്ങളായ ഭക്ഷ്യോൽപന്നങ്ങൾ, കരകൗശല വസ്തുക്കൾ, തുണിത്തരങ്ങൾ, തുകൽ ഉൽപന്നങ്ങൾ, ആഭരണങ്ങൾ എന്നിവയെല്ലാം ഒരുകുടക്കീഴിൽ ലഭ്യമാകും. ഇതു കൂടാതെ ഒരേ സമയം അഞ്ഞൂറോളം പേർക്ക് വരെ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാവുന്ന വിശാലമായ മെഗാ ഇന്ത്യൻ ഫുഡ് കോർട്ട്, വിശാലമായ കലാവേദി എന്നിവയും സരസ് മേളയിൽ സജ്ജീകരിച്ചിട്ടുണ്ട്. അട്ടപ്പാടിയിലെ വനിതാ സംരംഭകരും എറണാകുളത്തു നിന്നുള്ള ലക്ഷ്യ ട്രാൻസ്‌ജെൻഡർ ഗ്രൂപ്പും തങ്ങളുടെ ഭക്ഷ്യവിഭവങ്ങളുമായി ഫുഡ്‌കോർട്ടിൽ പങ്കെടുക്കും. അമ്യൂസ്‌മെന്റ് പാർക്ക്, ഫ്ളവർ ഷോ, ഹാപ്പിനെസ് കോർണർ എന്നിവയും മേളയുടെ ഭാഗമായുണ്ട്.

ക്യാപ്റ്റൻ ലക്ഷ്മി, അമ്മു സ്വാമിനാഥൻ, പഞ്ചമി എന്നിങ്ങനെയാണ് കലാസാംസ്‌ക്കാരിക പരിപാടികൾ അരങ്ങേറുന്ന വേദികളുടെ പേരുകൾ. മേള നടക്കുന്ന പത്തു ദിവസങ്ങളിലായി ചലച്ചിത്ര താരം നവ്യ നായർ, പിന്നണി ഗായിക റിമി ടോമി, പുഷ്പവതി പൊയ്പാടത്ത്, കുമാരി ഗംഗാ ശശിധരൻ, ആർ.എൽ.വി രാമകൃഷ്ണൻ, ഷഹബാസ്, സൂരജ് സന്തോഷ്, സ്റ്റീഫൻ ദേവസ്സി, സിതാര കൃഷ്ണ കുമാർ എന്നിവരും കലാവേദിയിലെത്തും. ഒരേ സമയം ആയിരത്തിലേറെ പേർക്ക് പരിപാടികൾ ആസ്വദിക്കാൻ കഴിയുന്ന വേദിയാണ് കലാപരിപാടികൾക്കായി സജ്ജീകരിച്ചിട്ടുള്ളത്.

മേളയുടെ സുരക്ഷയ്ക്കായി ഫയർഫോഴ്സ്, പൊലീസ് വിഭാഗത്തിന്റെ സഹകരണവും ഉറപ്പു വരുത്തിയിട്ടുണ്ട്. മേളയോടനുബന്ധിച്ച് രൂപീകരിച്ച വിവിധ സബ്കമ്മിറ്റികൾ എല്ലാ ദിവസവും യോഗം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തും. സരസ് മേളയുടെ സുഗമമായ നടത്തിപ്പിനായി 150ഓളം മൈക്രോ എന്റർപ്രൈസസ് കൺസൾട്ടന്റ്മാർ, വൊളണ്ടിയർമാർ എന്നിവരും ഉണ്ടാകും. മേളയിലുടനീളം ശുചിത്വം പാലിക്കുന്നതിന്റെ ഭാഗമായി 350ലേറെ ഹരിതകർമ സേനാംഗങ്ങളുടെ സേവനവും ലഭ്യമാക്കും. എല്ലാ വേദികളിൽ നിന്നും മാലിന്യശേഖരണവും മാലിന്യ സംസ്‌ക്കരണവും ഇവർ മുഖേനയാകും നടപ്പാക്കുക. ഇതുകൂടാതെ ആരോഗ്യ വകുപ്പിന്റെ സഹകരണവും മേളയിൽ ഉറപ്പാക്കിയിട്ടുണ്ട്.

TAGS: LOCAL NEWS, PALAKKAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.