പാലക്കാട്: നൈപുണി വികസന തൊഴിൽ പദ്ധതിയായ 'ഉന്നതി' യുടെ ഭാഗമായി ഐ.ടി.ഐ പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള ദശദിന റസിഡൻഷ്യൽ ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധികാ മാധവൻ ഉദ്ഘാടനം ചെയ്തു. പങ്കെടുത്ത വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. മലമ്പുഴ ആശ്രമം സ്‌കൂളിൽ നടന്ന പരിപാടിയിൽ വിജ്ഞാനകേരളം ജില്ലാ മിഷൻ കോർഡിനേറ്റർ വൈ.കല്യാണകൃഷ്ണൻ, പാലപ്പുറം ഐ.ടി.ഐ പ്രിൻസിപ്പൽ കെ.പി.ശശി, ആശ്രമം സ്‌കൂൾ സീനിയർ സൂപ്രണ്ട് സി.രാജലക്ഷ്മി, ട്രെയിനിംഗ് ഇൻസ്‌പെക്ടർ എം.കൃഷ്ണകുമാർ, അസാപ് ട്രെയിനർ എസ്.ആർദ്ര തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |