പാലക്കാട്: ആരോഗ്യം ആനന്ദം 'വൈബ് ഫോർ വെൽനസ്' ജനകീയ കാമ്പയിനിന്റെ ഭാഗമായി ആയുഷ് വകുപ്പിന്റെയും നാഷണൽ ആയുഷ് മിഷന്റെയും ആഭിമുഖ്യത്തിൽ നടത്തിയ ബോധവത്കരണ പരിപാടി കെ.ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൊടുവായൂർ പഞ്ചായത്ത് പ്രസിഡന്റ് വി.മുരുകദാസ് അദ്ധ്യക്ഷത വഹിച്ചു. കൊടുവായൂർ ഗവ. ആയുർവേദ ഡിസ്‌പെൻസറി ഡോ. ജെ.എസ്.അഞ്ജു വിഷയ അവതരണം നടത്തി. കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭന ജയപ്രകാശ്, കൊടുവായൂർ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ.അബ്ബാസ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |