അദ്ധ്യാപക നിയമനം

Tuesday 12 May 2026 1:35 AM IST
teacher

അട്ടപ്പാടി: അഗളി കോഓപ്പറേറ്റീവ് ഫാമിംഗ് സൊസൈറ്റിയുടെ കീഴിൽ ചിണ്ടക്കിയിൽ പ്രവർത്തിക്കുന്ന അട്ടപ്പാടി ആദിവാസി ഹൈസ്‌കൂളിലേക്ക് അദ്ധ്യാപകരെ നിയമിക്കുന്നു. എച്ച്.എസ്.ടി ഹിന്ദി, ഇംഗ്ലീഷ്, മലയാളം, ബയോളജി, ഗണിതശാസ്ത്രം, ഫിസിക്കൽ സയൻസ്, സോഷ്യൽ സയൻസ്, ഫിസിക്കൽ എഡ്യൂക്കേഷൻ, ഇൻഫർമേഷൻ ടെക്‌നോളജി ഇൻസ്ട്രക്ടർ എന്നിവയിൽ ഒരോ ഒഴിവും പ്രൈമറി ടീച്ചർ തസ്തികയിൽ മൂന്ന് ഒഴിവുമാണുള്ളത്. പി.എസ്.സി അംഗീകൃത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. പട്ടിക വർഗ ഉദ്യോഗാർഥികൾക്ക് മുൻഗണന. മേയ് 18ന് മുമ്പ് സെക്രട്ടറി, അട്ടപ്പാടി കോഓപ്പറേറ്റീവ് ഫാമിംഗ് സൊസൈറ്റി, അഗളി, പാലക്കാട്-678581 എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഫോൺ: 9061540541.