SignIn
Kerala Kaumudi Online
Tuesday, 12 May 2026 5.14 AM IST

'ചേലോടെ ചേർന്നെന്റെ ചേർത്തല' ശ്രദ്ധേയമായി

Increase Font Size Decrease Font Size Print Page
photo
ചേർത്തല ഗവ. പോളിടെക്നിക്ക് കോളേജ് നിലവിൽ വന്ന മൂന്നു പതിറ്റാണ്ടിലധികം മുതൽ ഇപ്പോൾ വരെ സേവനം അനുഷ്ഠിച്ചിട്ടുള്ള അദ്ധ്യാപകരുടെയും, ജീവനക്കാരുടെയും കൂട്ടായ്മ 'ചേലോടെ ചേർന്നെന്റെ ചേർത്തല ' കോളേജ് ഓഡിറ്റോറിയത്തിൽ ചേർന്നപ്പോൾ

ചേർത്തല: ചേർത്തല ഗവ.പോളിടെക്നിക്ക് കോളേജിൽ മൂന്നുപതിറ്റാണ്ടിലേറെക്കാലമായി സേവനം അനുഷ്ഠിച്ച അദ്ധ്യാപകരുടെയും ജീവനക്കാരുടെയും കൂട്ടായ്മ 'ചേലോടെ ചേർന്നെന്റെ ചേർത്തല' കോളേജ് ഓഡിറ്റോറിയത്തിൽ നടത്തി. സ്ഥാപനത്തെ നയിച്ച മുൻകാല പ്രിൻസിപ്പാളുമാർ, അദ്ധ്യാപക–അനദ്ധ്യാപക ജീവനക്കാർ ഉൾപ്പടെ ഇരുന്നൂറോളം പേർ പരിപാടിയിൽ പങ്കെടുത്തു. പരിപാടികളുടെ ഉദ്ഘാടനം ആദ്യകാല പ്രിൻസിപ്പൽമാരിൽ ഒരാളായ സി.കെ ഉണ്ണി നിവഹിച്ചു. മുൻ പ്രിൻസിപ്പൽമാരായ ആർ.ജയകുമാർ, കെ.എം.രമേഷ്, എം.ജി. ശ്രീനിവാസപ്പണിക്കർ, ഹരിലാൽ എസ്.ആനന്ദ്, ആനി.ജെ.സെനത്,പ്രൊഫ. സൂസൻ ജോൺ എന്നിവർ സംസാരിച്ചു.

1994ൽ സ്ഥാപിതമായ കാലം മുതൽ സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ ഇന്നോളം മികച്ച പ്രകടനം കാഴ്ചവച്ചിട്ടുള്ള സ്ഥാപനത്തിന്റെ വളർച്ചയ്ക്കും പ്രശസ്തിക്കുമൊപ്പം, നിന്ന നേതൃത്വം മുൻകാല സഹപ്രവർത്തകരുടെ ഒത്തുചേരൽ വേറിട്ട അനുഭവമായി. പോളിടെക്നിക് വിദ്യാഭ്യാസമേഖലയിൽ ചേർത്തല എന്ന പേര് ഉന്നതങ്ങളിൽ എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചവരുടെ ഈ കൂട്ടായ്മ ചരിത്രസംഭവമായി മാറി. ഇതിനോടകം മരണപ്പെട്ടവർക്ക് അനുസ്മരണം, സർവീസിൽ നിന്നും വിരമിക്കുന്നവർക്ക് ആദരവ്,കലാപരിപാടികൾ എന്നിവയും സംഘടിപ്പിച്ചു.

TAGS: LOCAL NEWS, ALAPPUZHA, SA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL