അപേക്ഷ ക്ഷണിച്ചു

Wednesday 13 May 2026 1:16 AM IST
keltron

പാലക്കാട്: കെൽട്രോണിൽ ഒരു വർഷം ദൈർഘ്യമുള്ള വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ്(യോഗ്യത പ്ലസ്ടു), പി.ജി.ഡി.സി.എ(യോഗ്യത ബിരുദം), ഗ്രാഫിക്സ് ആൻഡ് വിഷ്വൽ എഫക്ട്സ്(യോഗ്യത എസ്.എസ്.എൽ.സി), ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ് (യോഗ്യത പ്ലസ്ടു) കോഴ്സുകളിലേക്കാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകർ പാലക്കാട് മഞ്ഞക്കുളം റോഡിൽ ഉള്ള കെൽട്രോൺ നോളജ് സെന്ററിൽ നേരിട്ട് എത്തണമെന്ന് കെൽട്രോൺ സെന്റർ മേധാവി അറിയിച്ചു. ഫോൺ: 0491 2504599, 8590605273