പരീക്ഷാ പരിശീലനം

Wednesday 03 June 2026 1:24 AM IST
civil service

പാലക്കാട്: സംസ്ഥാന സിവിൽ സർവീസ് അക്കാദമിയുടെ പൊന്നാനി ഉപകേന്ദ്രമായ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കരിയർ സ്റ്റഡീസ് ആൻഡ് റിസർച്ചിൽ റഗുലർ ബാച്ചിലേക്കുള്ള സിവിൽ സർവീസ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം സീറ്റുകൾ മുസ്ലീം ന്യൂനപക്ഷ വിഭാഗങ്ങൾക്ക് സംവരണം ചെയ്തിട്ടുണ്ട്. ട്യൂഷൻ ഫീസ് സൗജന്യം. മുസ്ലീം സംവരണത്തിന് പ്രവേശന പരീക്ഷ ജൂൺ 13ന് രാവിലെ 10ന് നടക്കും. ഹോസ്റ്റൽ സൗകര്യം ലഭ്യമാണ്. ക്ലാസുകൾ ജൂൺ 15ന് തുടങ്ങും. https://kscsa.org അപേക്ഷിക്കാം. ഫോൺ: 0494 2665489, 8281098868, 9846715386, 9645988778.