ട്രെയിൻ റദ്ദാക്കും
Wednesday 03 June 2026 1:25 AM IST
പാലക്കാട്: സേലം ഡിവിഷനിൽ വിവിധ ഭാഗങ്ങളിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ തിരുച്ചിറപ്പള്ളി-പാലക്കാട് ടൗൺ എക്സ്പ്രസ്(16843) ട്രെയിനിന്റെ ജൂൺ 12, 14, 16 തീയതികളിൽ തിരുച്ചിറപ്പള്ളിയിൽ നിന്നുള്ള സർവീസ് ഈറോഡ് ജംഗ്ഷനിൽ അവസാനിപ്പിക്കും. ഈറോഡ് സ്റ്റേഷൻ മുതൽ പാലക്കാട് ടൗൺ വരെയുള്ള സർവീസ് റദ്ദാക്കും. ഇതിനു പകരമായി അറ്റകുറ്റപ്പണി പൂർത്തിയായ ശേഷം ഈറോഡ് മുതൽ പാലക്കാട് ടൗൺ വരെ അൺറിസർവ്ഡ് സ്പെഷ്യൽ ട്രെയിൻ അനുവദിക്കുമെന്നും റെയിൽവേ പാലക്കാട് ഡിവിഷൻ അറിയിച്ചു.