ആലത്തൂർ: എസ്.എൻ.ഡി.പി യോഗത്തിലെ എല്ലാ യൂണിയനുകളുമായി സഹകരിച്ച് 'ഗുരുദേവ മാട്രിമോണിയൽസ് 'എന്ന മ്യാരേജ് ബ്യൂറോ സംവിധാനം ആലത്തൂർ യൂണിയൻ ഓഫീസിൽ പ്രവർത്തനം ആരംഭിച്ചു. പ്രവർത്തനംവഴി ഉത്തമ വധൂവരന്മാരെ വേഗത്തിലും ഉത്തരവാദിത്തത്തോടെയും കണ്ടെത്തുവാനുള്ള അവസരമൊരുക്കും. യൂണിയൻ പ്രസിഡന്റ് എം.വിശ്വനാഥൻ പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി.ആർ.ജോഷ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.ബി.അജിത്, ഡോ. സോമൻ, അഡ്വ. സി.ബി.ആനന്ദ്, എം.പ്രഭാകരൻ അമ്പാഴക്കുന്ന്, എം.പ്രഭാകരൻ അമ്പഴാക്കുന്ന്, കൃഷ്ണൻ, മോഹനകൃഷ്ണൻ, സാവിത്രി ശ്രീനിവാസൻ, അംബികാ രാജേഷ്, പ്രണവ് ചൂർക്കുന്ന്, ശിവപ്രസാദ് ആലത്തൂർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |