മണ്ണാർക്കാട്: കെ റെയിയിലിനെതിരെ ഡൽഹിയിൽ സമരം നടത്തിയ യു.ഡി.എഫ് എം.പിമാരെ പൊലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് മണ്ണാർക്കാട് നിയോജക മണ്ഡലം യു.ഡി.വൈ.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.
ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന പ്രതിഷേധ പ്രകടന ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി അഡ്വ.നൗഫൽ കളത്തിൽ ഉദ്ഘാടനം ചെയ്തു.
നിയോജകമണ്ഡലം യു.ഡി.വൈ.എഫ് ചെയർമാൻ ഗിരീഷ് ഗുപ്ത അദ്ധ്യക്ഷത വഹിച്ചു. ഷമീർ പഴേരി, ആഷിക്ക് വറോടൻ, മുനീർ താളിയിൽ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |