വാളയാർ: പാലക്കാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ കെ.ആർ.അജിത്തും സംഘവും വാളയാർ ടോൾ പ്ലാസയിൽ നടത്തിയ വാഹന പരിശോധനയിൽ 14.250 കിലോ കഞ്ചാവുമായി അന്യ സംസ്ഥാന തൊഴിലാളികൾ പിടിയിൽ. ഒഡീഷ കാന്തമാൽ സ്വദേശി റൂണ കഹാർ (33), ഒഡിഷ ഗഞ്ചം സ്വദേശി രബീന്ദ്ര പാത്ര (32) എന്നിവരാണ് പിടിയിലായത്.
ഒഡിഷയിൽ നിന്നും അന്യസംസ്ഥാന തൊഴിലാളികളുമായി പെരുമ്പാവൂരിലേക്ക് പോകുകയായിരുന്ന ബസിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. കഞ്ചാവ് ചെറിയ പൊതികളിലാക്കി പെരുമ്പാവൂർ എറണാകുളം ഭാഗങ്ങളിലെ അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ ചില്ലറ വില്പന നടത്താനാണ് കൊണ്ടുവന്നത്.
ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് എക്സൈസ് വകുപ്പ് സംസ്ഥാന വ്യാപക പരിശോധന നടത്തുന്നതിന്റെ ഭാഗമായാണ് വാഹന പരിശോധന നടത്തിയത്. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ ടി.ജെ.അരുൺകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ബെൻസൺ ജോർജ്, പി.ശരവണൻ, കെ.വിഷ്ണു ഡ്രൈവർ എസ്.പ്രദീപ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |