SignIn
Kerala Kaumudi Online
Friday, 10 May 2024 12.55 AM IST

കഥകളി നടൻ സദനം ഭാസിയുടെ 60-ാം പിറന്നാളാഘോഷങ്ങൾ സമാപിച്ചു

sadhanam

ചെർപ്പുളശ്ശേരി: പ്രശസ്ത കഥകളി നടൻ സദനം ഭാസിയുടെ 60ാം പിറന്നാൾ ആഘോഷങ്ങൾ സമാപിച്ചു. കാറൽമണ്ണ വാഴേങ്കട കുഞ്ചു നായർ സ്മാരക ട്രസ്റ്റ് ഹാളിൽ ഭാസിതം എന്ന പേരിലാണ് രണ്ടു ദിവസങ്ങളിലായി പരിപാടികൾ നടന്നത്. കേരള സംഗീത നാടക അക്കാഡമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടമാരാരാണ് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തത്. അഷ്ടപദി, മേളപ്പദം, ചൊല്ലിയാട്ടത്തോടെ സോദാഹരണം, സുഹൃത് സംഗമം, മോഹിനിയാട്ടം, സമാദരണ സമ്മേളനം, കഥകളി അരങ്ങുകൾ എന്നീ പരിപാടികളോടെയായിരുന്നു പിറന്നാൾ ആഘോഷം സംഘടിപ്പിച്ചത്.
സമാദരണ സമ്മേളനം വി.കെ.ശ്രീകണ്ഠൻ എം.പി ഉദ്ഘാടനം ചെയ്തു. കഥകളിയിൽ മികച്ച വേഷങ്ങലിലൂടെ കാറൽമണ്ണയുടെ പ്രശസ്തി ലോകമെങ്ങും എത്തിച്ച കലാകാരനാണ് സദനം ഭാസിയെന്ന് എം.പി പറഞ്ഞു.
ചെർപ്പുളശ്ശേരി നഗരസഭാ ചെയർമാൻ പി.രാമചന്ദ്രൻ അദ്ധ്യക്ഷനായി. സംഘാടക സമിതിയുടെ ഉപഹാരം കലാമണ്ഡലം ഗോപി സദനം ഭാസിക്ക് സമ്മാനിച്ചു.

എം.ജെ.ശ്രീചിത്രൻ, കെ.ബി.രാജ് ആനന്ദ്, ടി.എസ്.മാധവൻ കുട്ടി, എം.സുനിൽകുമാർ, ഷീജ അശോകൻ, കവിത ജയൻ, പി.എസ്.ശ്രീധരൻ എന്നിവർ സംസാരിച്ചു. തുടർന്ന് കഥകളിയും അരങ്ങേറി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, BIRTHDAY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.