ചെർപ്പുളശ്ശേരി: കൊവിഡ് കാലത്തും മികച്ച വിദ്യാഭ്യാസം തന്നെയാണ് വിദ്യാർത്ഥികൾക്ക് നൽകിയതെന്ന് മന്ത്രി വി.ശിവൻകുട്ടി. മുന്നൂർക്കോട് ജി.എച്ച്.എസ്.എസിൽ കിഫ്ബിയിൽ ഉൾപ്പെടുത്തി ഒരു കോടി ചെലവഴിച്ച് നിർമ്മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഓരോ വീടും വിദ്യാലയമാക്കാൻ കൊവിഡ് കാലത്ത് കഴിഞ്ഞു. പൊതുവിദ്യാലയങ്ങൾ ശക്തിപ്പെട്ടത് മഹാമാരിക്കാലത്തെ പ്രതിസന്ധിയെ നേരിടാൻ സഹായിച്ചെന്നും അദ്ദേഹം പറഞ്ഞു. വി.കെ.ശ്രീകണ്ഠൻ എം.പി മുഖ്യാതിഥിയായി. കെ.പ്രേംകുമാർ എം.എൽ.എ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ, ബ്ലോക്ക് പ്രസിഡന്റ് സുനിത ജോസഫ്, പഞ്ചായത്ത് പ്രസിഡന്റ് പി.ജയശ്രീ, ഷാബിറ, കെ.ശ്രീധരൻ, പി.സുബ്രഹ്മണ്യൻ, പി.ലതികാകുമാരി, വി.വിജയ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |