വെണ്ണിക്കുളം : തടിയൂർ ഗവൺമെന്റ് മോഡൽ എൽ.പി സ്‌കൂളിൽ ഒരു കോടി രൂപ വിനിയോഗിച്ച് നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിർമാണ ഉദ്ഘാടനം അഡ്വ.പ്രമോദ് നാരായണൻ എം.എൽ.എ നിർവഹിച്ചു. പഴയ കെട്ടിടം കാലപ്പഴക്കം മൂലം ജീർണാവസ്ഥയിൽ ആയതിനെ തുടർന്ന് 2021 - 22 പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തിയാണ് പുതിയ കെട്ടിടം നിർമിക്കുന്നത്.
അയിരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രഭാകരൻ നായർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണി പ്ലാച്ചേരി, ബ്ലോക്ക് മെമ്പർമാരായ സൂസൻ ഫിലിപ്പ്, വി.പ്രസാദ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വിക്രമൻ നാരായണൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വിജയശ്രീ, അനിത കുറുപ്പ്, അംബുജാഭായ്, സ്‌കൂൾ ഹെഡ്മിസ്ട്രസ് എ.ആർ.സുമ, പി.ടി.എ പ്രസിഡന്റ് മനില ചന്ദ്രൻ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ പ്രസീന എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |