കോന്നി: അച്ചൻകോവിലാറ്റിൽ ചങ്കൂർ മൂക്കിനും ചിറ്റൂർ കടവിനും ഇടയിലുള്ള തേക്കുംമൂട്ടിൽ കടവിലെ കയത്തിൽ എട്ടു വർഷങ്ങൾക്ക് മുൻപാണ് രണ്ടു യുവാക്കൾ മുങ്ങി മരിച്ചത്. ഫയർ ഫോഴ്സും നേവിയുടെ മുങ്ങൽ വിദഗ്‌ദ്ധരും ദിവസങ്ങൾ നദിയിൽ തെരച്ചിൽ നടത്തിയ ശേഷമാണ് രണ്ടു മൃതദേഹങ്ങളും കണ്ടെത്തിയത്. അന്ന് അപകടത്തിൽപ്പെട്ട മൂന്നു യുവാക്കളിൽ ഒരാൾ രക്ഷപ്പെട്ടിരുന്നു. ചിറ്റൂർ കടവിലെ തടയണയിലെ വെള്ളമാണ് ഇവിടെ നിറഞ്ഞു നിൽക്കുന്നത്. സമീപത്തു തന്നെ പമ്പ് ഹൗസുണ്ട്. കുമ്പഴ- വെട്ടൂർ -കോന്നി റോഡിൽ നിന്ന് പതിനഞ്ചു മീറ്റർ മാത്രം അകലെയാണ് തേക്കുംമുട്ടിൽ കടവ്. അച്ചൻകോവിലാറ്റിൽ സമീപകാലത്തുണ്ടായ മുങ്ങി മരണങ്ങളിൽ കൂടുതലും കോന്നി വള്ളിക്കോട്, പ്രമാടം ഭാഗങ്ങളിലായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |