
പത്തനംതിട്ട: ആരോഗ്യം ആനന്ദം വൈബ് ഫോർ വെൽനസ് പരിപാടിയുടെ ഭാഗമായി കളക്ടറേറ്റ് ജീവനക്കാർക്കായി സൂംബ പരിശീലനം നടത്തി. ആരോഗ്യ വകുപ്പാണ് പരിപാടി സംഘടിപ്പിച്ചത്. എ.ഡി.എം ബി.ജ്യോതി, ഡെപ്യൂട്ടി കളക്ടർ ആർ.രാജലക്ഷ്മി , ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൽ.അനിതകുമാരി, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.എസ് ശ്രീകുമാർ, ആരോഗ്യ പ്രവർത്തകർ, കളക്ടറേറ്റ് ജീവനക്കാർ എന്നിവർ പങ്കെടുത്തു.
വൈബ് ഫോർ വെൽനെസ്സ് കാമ്പയിനിൽ ആരോഗ്യകരമായ ഭക്ഷണം, പ്രായാനുസൃത വ്യായാമം, കൃത്യമായ ഉറക്കം, ആരോഗ്യ പരിപാലനം എന്നീ ഘടകങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |