
നാറാണംമൂഴി : നാറാണംമൂഴി ഗ്രാമപഞ്ചായത്തിലെ കടുമീൻചിറയിൽ സ്ഥാപിച്ച മിനി ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം ആന്റോ ആന്റണി.എം.പി നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീനാ ജയിംസ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജയിംസ് കക്കാട്ടുകുഴി, മുൻ പഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി തോമസ് എന്നിവർ സംസാരിച്ചു. ജയിംസ് രാമനാട്ട്, ബിജു മഴവാഞ്ചേരിൽ, അനീഷ് കുന്നപ്പുഴ, സിബി പി.സി , ജിജോ തോമസ്, രാജേഷ് പഴനിലം, വിശ്വൻ, എ.കെ.രാജൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |