
പത്തനംതിട്ട: കേന്ദ്ര സർക്കാരിന്റെ ഒത്താശയോടെ തിരഞ്ഞെടുപ്പ് കമ്മിഷൻ നടപ്പാക്കിക്കൊണ്ടിരിക്കുന്ന സമഗ്ര വോട്ടർപട്ടിക പരിഷ്‌കരണ നടപടികളിലെ വീഴ്ച കാരണം നിരവധി ആളുകൾ വോട്ടർ പട്ടികയ്ക്ക് പുറത്തായെന്ന് എ.ഐ.സി.സി സെക്രട്ടറി ഡോ.വി.കെ.അറിവഴകൻ പറഞ്ഞു. എസ്.ഐ.ആർ നടപടികൾ വിലയിരുത്തുവാൻ ഡി.സി.സി ഭാരവാഹികളുടേയും ബ്ലോക്ക് കോർഡിനേറ്റർമാരുടേയും യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി വൈസ് പ്രസിഡന്റ് എ.സുരേഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽസെക്രട്ടറിമാരായ പി.മോഹൻ രാജ്, കറ്റാനം ഷാജി, നിർവാഹക സമിതി അംഗം മാന്നാർ അബ്ദുൾ ലത്തീഫ്, യു.ഡി.എഫ് ജില്ലാ കൺവീനർ എ.ഷംസുദ്ദീൻ, ഡി.സി.സി സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം, ജനറൽ സെക്രട്ടറിമാരായ റോജി പോൾ ഡാനിയേൽ, സജി കൊട്ടക്കാട്,കാട്ടൂർ അബ്ദുൾ സലാം, ഹരികുമാർ പുതങ്കര, എസ്.വി പ്രസന്നകുമാർ,ഡി.എൻ. തൃധീപ്, ജി. രഘുനാഥ്, കോശി. പി.സഖറിയ,, ബ്ലോക്ക് പ്രസിഡന്റുമാരായ പ്രൊഫ.പി.കെ മോഹൻരാജ്, ഈപ്പൻ കുര്യൻ, സഖറിയാ വർഗീസ്, ആർ. ദേവകുമാർ, എബി മേക്കരിങ്ങാട്ട്, സിബി താഴത്തില്ലത്ത് ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ പി.കെ ഇക്ബാൽ, അജിത് മണ്ണിൽ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |