
പ്രമാടം : മല്ലശേരി വൈ.എം.സി.എയുടെ കുടുംബസംഗമം മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട രൂപത അദ്ധ്യക്ഷൻ ഡോ.സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കുഞ്ഞുമ്മൻ മാത്യു അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.പി.ജി. ഫിലിപ്പ് സന്ദേശം നൽകി. ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട വൈ.എം.സി.എ അംഗങ്ങളായ കോന്നി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ, പ്രമാടം ഗ്രാമപഞ്ചായത്ത് അംഗം ജോളി അജി തോമസ് എന്നിവരെ അനുമോദിച്ചു. സെക്രട്ടറി രാജുജോൺ, ഫാ.ഡേവിസ് തങ്കച്ചൻ, സി.എസ്.ജോൺ, പോൾ.വി.ജോഷ്വ, കെ.സിജു എന്നവിർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |