ശബരിമല : മകരവിളക്ക് മഹോത്സവത്തിന് ശബരിമല നട തുറന്ന ശേഷം ഇതുവരെ വരെ ദർശനം നടത്തിയത്
3,65,496 തീർത്ഥാടകർ. ഇന്നലെ 72,941 തീർത്ഥാടകർ ദർശനത്തിനെത്തി. വെള്ളിയാഴ്ച 98,425 പേർ ദർശനം നടത്തിയിരുന്നു. പമ്പയിലൂടെയും കാനനപാതകൾ വഴിയും ഭക്തർ സന്നിധാനത്തേക്ക് എത്തുന്നുണ്ട്. വരുംദിവസങ്ങളിൽ തിരക്ക് വർദ്ധിക്കാനാണ് സാദ്ധ്യത. ഇതിനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങിയിട്ടുണ്ട്. മണ്ഡലകാലത്ത് 36,33,191 തീർത്ഥാടകരാണ് ദർശനം നടത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |