
തിരുവല്ല : വോട്ടർ പട്ടിക പരിഷ്കരണമെന്ന പേരിൽ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ശ്രമമെന്നും കോൺഗ്രസ് പ്രവർത്തകർ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ജാഗരൂകരാകണമെന്നും ഡി.സി.സി. പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. കോൺഗ്രസ് തിരുവല്ല വെസ്റ്റ്, ഈസ്റ്റ്, ടൗൺ മുനിസിപ്പൽ മണ്ഡലം കമ്മിറ്റികൾ സംയുക്തമായി നടത്തിയ എസ്.ഐ.ആർ. നിശ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് വെസ്റ്റ് മണ്ഡലം പ്രസിഡന്റ് ശ്രീജിത്ത് മുത്തൂർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി. ജനറൽ സെക്രട്ടറി അഡ്വ.എൻ.ഷൈലാജ് മുഖ്യപ്രഭാഷണം നടത്തി. നഗരസഭയിലേക്ക് തിരഞ്ഞെടുത്ത കോൺഗ്രസ് കൗൺസിർമാരെ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഈപ്പൻ കുര്യൻ അനുമോദിച്ചു. മുനിസിപ്പൽ വൈസ് ചെയർമാൻ വർഗീസ് കെ.വി., ആർ.ജയകുമാർ, ലാൽ നന്ദാവനം, മണ്ഡലം പ്രസിഡന്റുമാരായ രാജേഷ് മലയിൽ, രതീഷ് പാലിയിൽ എന്നിവർ സംസാരിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറി രഘുനാഥ് കുളനട, ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന ജന.സെക്രട്ടറി അഡ്വ.വി.സി.സാബു എന്നിവർ ക്‌ളാസെടുത്തു. ഈസ്റ്റ് മണ്ഡലം പ്രസിഡന്റാ രാജേഷ് മലയിലും, ടൗൺ മണ്ഡലം പ്രസിഡന്റായി രതീഷ് പാലിയിലും ചുമതലയേറ്റു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |