
പത്തനംതിട്ട : 2022ൽ ഇലന്തൂരിൽ നരബലി നടന്ന വീടും സ്ഥലവും പ്രതിഭാഗം അഭിഭാഷക സംഘം സന്ദർശിച്ചു. അഭിഭാഷകരായ എസ്.കൃഷ്ണകുമാർ, കെ.പി.പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിലുള്ള ആറുപേരാണ് ഇന്നലെ രാവിലെ 10.30ന് എത്തിയത്. സ്‌കെച്ചും, മഹസറും പരിശോധിച്ചപ്പോൾ സംശയങ്ങൾ ഉണ്ടായതിനെ തുടർന്ന് വ്യക്തത വേണമെന്ന് ഇടമലയാർ സ്‌പെഷ്യൽ കോടതിയിൽ പ്രതിഭാഗം പറഞ്ഞിരുന്നു. സ്ഥലം സന്ദർശിക്കുമ്പോൾ പ്രതികളെക്കൂടി ഉൾപ്പെടുത്തണമെന്ന് അഭിഭാഷകർ ആവശ്യമുന്നയിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. സ്‌പെഷ്യൽ പ്രോസിക്യൂട്ടർ വി.അജകുമാറും ഇലന്തൂരിലെത്തി. ഉച്ചയ്ക്ക് 12.30വരെ സ്ഥലത്ത് നിരീക്ഷണം നടത്തിയ ശേഷം ഇവർ മടങ്ങി . അന്വേഷണ ഉദ്യോഗസ്ഥരും ആറന്മുള പൊലീസും എത്തിയിരുന്നു.
സാമ്പത്തികാഭിവൃദ്ധിക്കുള്ള പൂജയ്ക്കായി രണ്ട് സ്ത്രീകളെ വെട്ടിനുറുക്കി മാംസം കറിവച്ച് കഴിച്ചെന്നതാണ് കേസ്. 2022 ഒക്ടോബർ പതിനൊന്നിനാണ് ഇലന്തൂർ കടകംപള്ളി വീട്ടിലെ പൈശാചിക കൃത്യം പുറംലോകമറിഞ്ഞത്. ഇലന്തൂർ കടകംപള്ളി വീട്ടിൽ ഭഗവൽ സിംഗ് (68), രണ്ടാം ഭാര്യ ലൈല (52), മന്ത്രവാദത്തിനെത്തിയ പെരുമ്പാവൂർ സ്വദേശി മുഹമ്മദ് ഷാഫി (52) എന്നിവരാണ് പ്രതികൾ.
2022 ജൂൺ എട്ടിന് രാത്രിയിലാണ് ആദ്യ ദുർമന്ത്രവാദം നടന്നത്. കാലടി മറ്രൂരിൽ വാടകയ്ക്ക് താമസിക്കുകയായിരുന്ന ആലപ്പുഴ കൈനടി സ്വദേശി റോസ് ലിയെ (49) കെട്ടിയിട്ട് കഴുത്തറുത്താണ് ബലി നൽകിയത്. സെപ്തംബർ 26നാണ് സേലം ധർമ്മപുരി സ്വദേശി പത്മത്തെ (52) ബലികൊടുത്തത്.
2022 സെപ്തംബർ 27ന് പത്മയെ കാണാനില്ലെന്ന് കാണിച്ച് മകൻ ശെൽവൻ കടവന്ത്ര പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിൽ മുഹമ്മദ് ഷാഫിയുടെ എറണാകുളത്തെ ഹോട്ടലിലേക്ക് പത്മ പോകുന്നതിന്റെയും ഇയാളുടെ ജീപ്പിൽ കയറുന്നതിന്റെയും സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചു. ഷാഫിയെ ചോദ്യം ചെയ്തപ്പോഴാണ് നരബലികളുടെ ഞെട്ടിക്കുന്ന വിവരം പുറത്തറിഞ്ഞത്. പത്മയ്ക്കു മുമ്പ് കാലടിയിലെ ലോട്ടറി വില്പനക്കാരിയായ റോസ് ലിയെ കൊന്നെന്നും ഷാഫി മൊഴി നൽകി. തുടർന്നാണ് ഭഗവൽ സിംഗ്, ലൈല എന്നിവരെ കടവന്ത്ര പൊലീസ് കസ്റ്റഡിയിലെടുത്തത്. മൃതദേഹാവശിഷ്ടങ്ങൾ കഷണങ്ങളാക്കി ഭഗവൽസിംഗിന്റെ വീട്ടുപറമ്പിൽ ഉപ്പു വിതറി കുഴിച്ചിട്ടെന്നും പ്രതികൾ വെളിപ്പെടുത്തി. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന, മൃതദേഹത്തോട് അനാദരവ്, മോഷണം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുളളത്.
സാമ്പത്തികാഭിവൃദ്ധിക്കുള്ള പൂജയ്ക്കായി രണ്ട് സ്ത്രീകളെ വെട്ടിനുറുക്കി മാംസം കറിവച്ച് കഴിച്ചെന്നതാണ് കേസ്. 2022 ഒക്ടോബർ പതിനൊന്നിനാണ് ഇലന്തൂർ കടകംപള്ളി വീട്ടിലെ പൈശാചിക കൃത്യം പുറംലോകമറിഞ്ഞത്.
കാലടി മറ്രൂരിൽ വാടകയ്ക്ക് താമസിക്കുകയായിരുന്ന ആലപ്പുഴ കൈനടി സ്വദേശി റോസ് ലിയെ (49) കെട്ടിയിട്ട് കഴുത്തറുത്താണ് ബലി നൽകിയത്. സെപ്തംബർ 26നാണ് സേലം ധർമ്മപുരി സ്വദേശി പത്മത്തെ (52) ബലികൊടുത്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |