
പത്തനംതിട്ട : ബി പി എൽ വിഭാഗത്തിൽപ്പെടുന്ന ഉപഭോക്താക്കൾക്ക് കേരള വാട്ടർ അതോറിറ്റി സൗജന്യ കുടിവെള്ള ആനുകൂല്യം ലഭിക്കുന്നതിനുള്ള അപേക്ഷ ജനുവരി 31 വരെ സമർപ്പിക്കാം .പ്രതിമാസം 15000 ലിറ്റർ വരെ മാത്രം ജലഉപഭോഗമുള്ള ബി പി എൽ വിഭാഗത്തിൽപ്പെടുന്നവർക്കാണ് ആനുകൂല്യം അനുവദിക്കുന്നത് .ഈ ആനുകൂല്യം ലഭിക്കുന്നതിനായി ജനുവരി 31 വരെ ഓൺലൈൻ പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കാം ..വാടകയ്ക്ക് താമസിക്കുന്നവർക്കും അപേക്ഷ സമർപ്പിക്കാം ..അപേക്ഷയോടൊപ്പം റേഷൻ കാർഡിന്റെയും വാടക കരാറിന്റെയും ഉടമസ്ഥന്റെയും സമതപത്രത്തിന്റെ പകർപ്പും ഓൺലൈൻ പോർട്ടലിൽ അപ്‌ലോഡ് ചെയ്യണം .കൂടുതൽ വിവരങ്ങൾക്ക് തൊട്ടടുത്ത വാട്ടർ അതോറിറ്റി സെഷൻ ഓഫീസുകളിൽ ബന്ധപ്പെടണം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |